തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. തിരുപ്പതി ലഡ്ഡു കുംഭകോണത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ പ്രത്യേക സംഘം.

ചെന്നൈ: തിരുപ്പതി ലഡ്ഡു കുംഭകോണത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ പ്രത്യേക സംഘം. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. മൂന്നുവർഷത്തിനിടെ വാങ്ങിക്കൂട്ടിയത് 68 ലക്ഷം കിലോ വ്യാജ നെയ്യാണെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. നെല്ലൂർ എസിബി കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിലാകെ 36 പ്രതികളാണുള്ളത്. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറി ഒന്നാം പ്രതിയാണ്. കേസിലെ പരാതിക്കാരനെയും പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം ജനറൽ മാനേജർ പി.കെ.മുരളീകൃഷ്ണയെ എസ്ഐടി പ്രതി ചേർത്തു. 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിർദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming