ജസ്റ്റിസ് തോമസ് പി ജോസഫിന് നൽകിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് സിബിഐയുടെ ആവശ്യം.

കൊച്ചി: മാറാട് കലാപത്തെപ്പറ്റിയുള്ള ഗൂഡാലോചന അന്വേഷിക്കാൻ ആവശ്യമായ രേഖകൾ സർക്കാർ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് തോമസ് പി ജോസഫിന് നൽകിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് സിബിഐയുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർക്കാരിന് ആവർത്തിച്ച് കത്തയച്ചിട്ടും ഈ രേഖകൾ കൈമാറാൻ നടപടിയുണ്ടാകുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ ഈ രേഖകൾ അനിവാര്യമാണെന്നും രേഖകൾ വിട്ട് കിട്ടാൻ കോടതി ഇടപെടണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.