ദില്ലി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനു സിബിഐ രൂപം നല്‍കി.

ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച പ്രാഥമിക അന്വേഷണം സിബിഐ നടത്തി വരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചില ഇടനിലക്കാരെയും സിബിഐ ചോദ്യം ചെയ്തിരുന്നു. 

അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് കേസ്സിനൊപ്പം വിജയ് മല്ല്യ പ്രതിയായ 9000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസ്സും സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന് വിട്ടു.