ദില്ലി: കോഴ ആരോപണത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാളിനെതിരായ തെളിവുകള്‍ സി ബി ഐ പരിശോധിക്കും. മൂന്ന് പരാതികളാണ് മുന്‍ മന്ത്രി കപില്‍ മിശ്ര നല്‍കിയിരിക്കുന്നത്. ടാങ്കര്‍ ഇടപാടിലെ കോഴപ്പണം, ഭൂമി രജിസ്‌ട്രേഷനിലെ ക്രമക്കേട് എന്നിവ കൂടാതെ നേതാക്കളുടെ വഴിവിട്ട വിദേശയാത്രയെക്കുറിച്ചും കപില്‍ മിശ്ര പരാതി നല്‍കിയിട്ടുണ്ട്. രേഖകളും തെളിവുകളും പരിശോധിച്ച ശേഷമാകും അഴിമതി തടയുന്നതിനുള്ള നിയമം അനുസരിച്ച് കെജ്‌രിവാളടക്കം അഞ്ച് എ എ പി നേതാക്കള്‍ക്കെതിരെ സി ബി ഐ കേസെടുക്കുക. അഴിമതി വിരുദ്ധ വിഭാഗവും കെജ് രിവാളിനെതിരെ കേസെടുത്തിട്ടില്ല. അതിനിടെ പാര്‍ട്ടിക്ക് കിട്ടിയ സംഭാവനയുടെ കണക്ക് കുറച്ച് കാണിച്ചതിന് ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി വകുപ്പ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.