തൂത്തുക്കുടി വെടിവെയ്പ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇത് സംബന്ധിച്ചുള്ള 12 ഹർജികളും ഒന്നിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് സി ടി സെൽവൻ, എ എം ബഷീർ എന്നിവരുടെ ബഞ്ച് ഉത്തരവിട്ടത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഉത്തരവിട്ടത്.
ചെന്നൈ: തൂത്തുക്കുടി വെടിവെയ്പ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇത് സംബന്ധിച്ചുള്ള 12 ഹർജികളും ഒന്നിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് സി ടി സെൽവൻ, എ എം ബഷീർ എന്നിവരുടെ ബഞ്ച് ഉത്തരവിട്ടത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഉത്തരവിട്ടത്.
നിരോധനാജ്ഞ ലംഘിച്ച് ആളുകൾ അക്രമം നടത്തുകയായിരുന്നുവെന്നും, സമരക്കാർക്കിടയിൽ തീവ്ര സംഘടനകൾ നുഴഞ്ഞു കയറിയെന്നും വേറെ വഴിയില്ലാത്തതിനാൽ വെടി വെക്കുകയായിരുന്നു എന്നുമുള്ള സർക്കാർ വിശദീകരണങ്ങൾ ഹൈക്കോടതി തള്ളി. ഇപ്പോൾ സിബിസിഐഡിയും ജുഡീഷ്യൽ കമ്മീഷനും ആണ് കേസുകളിൽ അന്വേഷണം നടത്തുന്നത്. പൊലീസ് വെടിവെപ്പുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കേസുകളും സിബിഐക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു.
സംഭവത്തിൽ ദേശീയ സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത ആറ് മക്കൾ അധികാരം പാർട്ടി പ്രവർത്തകരെ വിട്ടയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. മെയ് 22 നാണ് തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ കേന്ദ്രത്തിന് എതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് വെടിവെച്ചത്. 13 പേരാണ് അന്ന് കൊല്ലപ്പെട്ടത്. തമിഴ്നാട് സർക്കാറിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.
