11,86,306 വിദ്യാര്‍ത്ഥികളാണ് ഇന്ത്യക്കകത്തും പുറത്തുമായി പരീക്ഷ എഴുതിയത്.

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് വിജയം. 500 ൽ 498 മാർക്ക് നേടിയ ഗാസിയാബാദ് സ്വദേശി അനുഷ്കാ ചന്ദ്ര ഒന്നാം റാങ്കിന് അര്‍ഹയായി. 11,86,306 വിദ്യാര്‍ത്ഥികളാണ് ഇന്ത്യക്കകത്തും പുറത്തുമായി പരീക്ഷ എഴുതിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഇത്തവണ ഇക്കണോമിക്‌സ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നിരുന്നു. പരീക്ഷാഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.