സിബിഎസ്ഇ സൗദിയിലെ സ്കൂളുകളിലും ഉന്നത വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ സൗദിയിലെ സ്കൂളുകളിലും ഉന്നത വിജയം. മൂവായിരത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇന്ത്യന്‍ സ്കൂള്‍ അജ്മാന്‍ നൂറുശതമാനം വിജയം നേടി.

സൗദിയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ എഴുതിയത് ദമ്മാം ഇന്ത്യൻ സ്കൂളിലാണ്. 772 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതിൽ സയൻസ് വിഷത്തിൽ 97.8 ശതമാനം മാർക്ക് ലഭിച്ച സർവേഷ് ശിവാനന്ദൻ സൗദി തലത്തിൽ ഒന്നാം സ്ഥാനത്തു എത്തി.

99.6 ആണ് ഈ വർഷത്തെ ദമ്മാം സ്കൂളിലെ വിജയ ശതമാനം. അതേസമയം ജുബൈൽ ഇന്ത്യൻ സ്കൂൾ ഈ വർഷം നൂറുമേനി നേടി. റിയാദിലെയും ജിദ്ദയിലെയും ഇന്ത്യൻ സ്കൂളുകൾക്കും മികച്ച വിജയമാണ് ഈ വർഷം നേടാൻ കഴിഞ്ഞത്.