ദില്ലി കോര്‍പറേഷൻ ബാങ്കിൽ തോക്കു ചൂണ്ടി കൊളളക്കാര്‍ മൂന്നലക്ഷത്തോളം രൂപ കവര്‍ന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കവര്‍ച്ച ചെറുത്ത ക്യാഷറെ കൊള്ളക്കാര്‍ വെടിവച്ചു കൊന്നു. 

ദില്ലി: ദില്ലി കോര്‍പറേഷൻ ബാങ്കിൽ തോക്കു ചൂണ്ടി കൊളളക്കാര്‍ മൂന്നലക്ഷത്തോളം രൂപ കവര്‍ന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കവര്‍ച്ച ചെറുത്ത ക്യാഷറെ കൊള്ളക്കാര്‍ വെടിവച്ചു കൊന്നു. 

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഹെല്‍മറ്റ് ധരിച്ചും മുഖം മറച്ചുമെത്തിയ ആറംഗ സംഘം ദ്വാരകയിലെ കോര്‍പറേഷൻ ബാങ്ക് ശാഖ കൊള്ളയടിച്ചത്. ചെറുത്ത ക്യാഷര്‍ കുമാറിനെയാണ് വെടിവച്ചു കൊന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍റെ തോക്ക് പിടിച്ചു വാങ്ങിയ ശേഷമാണ് ക്യാഷറെ കൊലപ്പെടുത്തിയ സംഘം മൂന്ന ലക്ഷത്തോളം രൂപ കൊള്ളയടിച്ചത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ ദില്ലി പൊലീസ് പരിശോധിച്ചു വരികയാണ്. കൊള്ളക്കാരെ തിരിച്ചറിഞ്ഞിട്ടില്ല . നോയിഡയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ മോഷണ ശ്രമം തടഞ്ഞ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ കഴിഞ്ഞ മാസം വെടിയേറ്റു മരിച്ചു.