രണ്ട് ദിവസത്തിനുക്കിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹറ.
തിരുവനന്തപുരം: ലോക്കപ്പുളള എല്ലാ സ്റ്റേഷനുകളിലും സിസിടിവി ക്യാമറ ഇനി നിര്‍ബന്ധം. സംസ്ഥാനത്തെ ലോക്കപ്പുള്ള എല്ലാ സ്റ്റേഷനുകളിലും രണ്ട് ദിവസത്തിനുളളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹറ.
471 സ്റ്റേഷനുകളിലാണ് രണ്ടു ദിവസത്തിനുളളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉത്തരവ്. വരാപ്പുഴ കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
ക്യാമറ സ്ഥാപിച്ച ശേഷം പണത്തിനായി ബില്ലുകൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എസ്പിക്ക് കൈമാറണമെന്നും ബെഹറ പറഞ്ഞു. അതാത് സ്റ്റേഷനിലെ കമ്പ്യൂട്ടറുമായി സിസിടിവി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയിലും ഹാർഡ് ഡിസ്കി ലെ ദൃശ്യങ്ങൾ ഡിവിഡിയിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു.
