സൂപ്പില്‍ മൂത്രമൊഴിച്ചുവച്ചു; ഭക്ഷണശാല ഉടമ കുടുങ്ങി

First Published 4, Apr 2018, 3:25 PM IST
CCTV Captures Restaurant Owner Peeing In Rivals Soup
Highlights
  • ഉടമകള്‍ തമ്മിലുള്ള വൈരം അതിരുകടന്നപ്പോള്‍ ചൈനയിലെ ഒരു ഭക്ഷണശാലയില്‍ നടന്നത് അസാധാരണ സംഭവങ്ങള്‍

ബീജിംഗ്: ഉടമകള്‍ തമ്മിലുള്ള വൈരം അതിരുകടന്നപ്പോള്‍ ചൈനയിലെ ഒരു ഭക്ഷണശാലയില്‍ നടന്നത് അസാധാരണ സംഭവങ്ങള്‍. കഴിക്കാനെടുത്ത സൂപ്പില്‍ അസാധാരണമായ മണം അനുഭവപ്പെട്ടതോടെ ഒരു റസ്‌റ്റോറന്റ് ഉടമ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം ശ്രദ്ധയില്‍പെട്ടത്. ഒരു ഭക്ഷണശാല ഉടമയാണ് മറ്റൊരു ഭക്ഷണശാല ഉടമയുടെ ഹോട്ടലിലെ സൂപ്പില്‍ മൂത്രം ഒഴിച്ചുവച്ചത്. കടയില്‍ സ്ഥാപിച്ച സിസിടിവിയിയാണ് സൂപ്പില്‍ മൂത്രം ഒഴിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തു. 

മാര്‍ച്ച് 28നാണ് സംഭവം. പുലര്‍ച്ചെ ഭക്ഷണശാലയിലേക്ക് കയറിവന്ന മറ്റൊരു ഭക്ഷണശാല ഉടമ നേരെ അടുക്കളയില്‍ പ്രവേശിക്കുന്നതും സൂപ്പിന്‍റെ പാത്രം തുറന്ന് എന്തൊ ഒഴിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞു. പിന്നീടാണ് ആ ഞെട്ടിക്കുന്ന സംഭവം. മറ്റാരും കാണുന്നില്ലെന്ന് ഉറപ്പ്‌വരുത്തിയ ശേഷം അയാള്‍ പാന്‍റ്സിന്‍റെ സിപ് തുറന്ന് സൂപ്പ് വച്ചിരുന്ന പാത്രത്തിലേക്ക് മൂത്രമൊഴിച്ചു. പിന്നീട് തിരിഞ്ഞ് ആദ്യ സൂപ്പ് പാത്രത്തിലേക്ക് മറ്റെന്തൊകൂടി ഒഴിച്ചു. 

loader