ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രജതിനെ മര്‍ദ്ദിച്ച ശേഷം പാന്‍മസാല വില്‍പ്പനക്കാര്‍ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദ്ദനമേറ്റ് അവശനായി ബോധരഹിതനായ വിദ്യാര്‍ത്ഥിയെ താങ്ങിക്കൊണ്ട് മൂന്ന് പേരാണ് ബൈക്കില്‍ ഒരു ആശുപത്രിയിലെത്തിയത്. എന്നാല്‍ പരിക്ക് ഗുരുതരമാണെന്നും കുറച്ചുകൂടി സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിത്ത് അതേ ബൈക്കില്‍ തന്നെ കുട്ടിയെ എടുത്തു കയറ്റി കൊണ്ടുപോവുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം 

സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ദില്ലിയിലെങ്ങും അരങ്ങേറുന്നത്. കേസില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും ദില്ലി പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെ നാട്ടുകാര്‍ വസന്ത് വിഹാറിലെ പാന്‍മസാല കട അടിച്ചുതകര്‍ത്തു

സിസിടിവി ദൃശ്യങ്ങള്‍ ഇവിടെ കാണാം...