തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ സ്ഥാപിച്ച എല്ലാ സിസിടിവി ക്യാമറകളും നീക്കം ചെയ്തു. വിദ്യാ‌ർഥി സമരത്തെ തുടർന്നാണ് ക്യമാറകൾ നീക്കം ചെയ്തത്. വിദ്യാര്‍ഥികളുടെ സ്വാകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിതെന്നാരോപിച്ച് മെഡിക്കൽ വിദ്യാർഥികൾ സമരം ശക്തമാക്കിയതോടെയാണ് ക്യാമറകൾ നീക്കം ചെയ്യാൻ കോളേജ് അധകൃതർ തയ്യാറായത്.