2012ലാണ് കേരളം വനംപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. വെട്ടി മാറ്റുന്ന മരങ്ങള്‍ക്കുളള നഷ്ടപരിഹാരമായി 25ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു
കോഴിക്കോട്: താമരശേരി ചുരം റോഡ് വികസനത്തിന് വനഭൂമി വിട്ടുനല്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. താമരശേരി ചുരത്തിലെ ആറ് വളവുകള് വീതി കൂട്ടാനായി രണ്ടേക്കറോളം വനഭൂമിയാണ് കര്ശന ഉപാധികളോടെ വിട്ടു നല്കുന്നത്. ചുരം റോഡ് വികസിപ്പിക്കുന്നതോടെ കോഴിക്കോട് ബെംഗളൂരു പാതയിലെ ഗതാഗതക്കുരുക്കിന് വലിയൊരളവ് പരിഹാരമാകും.
താമരശേരി ചുരത്തിലെ 3 മുതല് 8 വരെയുള്ള വളവുകളുടെ വീതി കൂട്ടാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. 91 ഹെക്ടര് ഭൂമി വിട്ടു നല്കുന്നത്. 20 വര്ഷത്തേക്ക് കര്ശന വ്യവസ്ഥകളോടെയാണ് വനഭൂമി നല്കുന്നത്. വിട്ടു നല്കുന്ന ഭൂമിയുടെ ഉടമസ്ഥത വനം പരിസ്ഥിതി മന്ത്രാലയം കൈമാറില്ല. ഇവിടെ നിന്ന് വെട്ടിമാറ്റുന്ന മരങ്ങള്ക്ക് പകരമായി പത്തിരട്ടി മരങ്ങള് സംസ്ഥാനം നട്ടുപിടിപ്പിക്കണം. വനാതിര്ത്തി കോണ്ക്രീറ്റ് കാലുകള് സ്ഥാപിച്ച് വേര്തിരിക്കുകയും വേണം. കൂടാതെ, ബാംഗ്ളൂരിലെ അഡീഷണല് പ്രിന്സിപ്പല് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് നിര്ദ്ദേശിക്കുന്ന സംരക്ഷണ പ്രവര്ത്തനങ്ങള് നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.
വിട്ടുകിട്ടുന്ന വനഭൂമി ഉപയോഗിച്ച് ഉടന് തന്നെ നിര്മാണപ്രവര്ത്തനങ്ങളാരംഭിക്കാനാണ് ദേശീയ പാതാ വിഭാഗത്തിന്റെ തീരുമാനം. ചുരത്തിലെ ഗതാഗതക്കുരുക്കഴിക്കാനായി 2012ലാണ് കേരളം വനംപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്കിയത്. വെട്ടി മാറ്റുന്ന മരങ്ങള്ക്കുളള നഷ്ടപരിഹാരമായി 25ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. പ്രഥമിക അനുമതി 2014ല് നല്കിയ കേന്ദ്രം പക്ഷേ നിര്മാണ പ്രവര്ത്തനങ്ങള്ക്കുളള സ്റ്റേജ് ടു ക്ളിയറനന്സ് നല്കിയിരുന്നില്ല. തുടര്ന്ന് ദേശീയപാതാ വിഭാഗവും സംസ്ഥാന സര്ക്കാരും നടത്തിയ നിരന്തര ശ്രമങ്ങള്ക്കൊടുവിലാണ് വനഭൂമി വിട്ടു നല്കി വനം പരിസ്ഥിതി മന്ത്രാലയം ഉത്തരിവിറക്കിയത്.
