രാവിലെ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദാണ് ഹാജരായത്. സെന്‍കുമാറിന്റെ ഹരജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമനം ലഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ഉദ്ദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള വകുപ്പാണ് സെന്‍കുമാര്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നും വകുപ്പ് റദ്ദാക്കണമെന്നത് ഗൗരവകരമായ കാര്യമാണെന്നും വിഷയം പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും എജി ആവശ്യപ്പെട്ടു. ആവശ്യം സെന്‍കുമാറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. സെന്‍കുമാറിന്റെ കരിയറിനെ ബാധിക്കുന്ന വിഷയമയതിനാല്‍ ഇത്രയധികം സമയം അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം 17ന് എങ്കിലും കേസ് പരിഗണിക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു. രണ്ട് വാദങ്ങളും പരിഗണിച്ച ട്രിബ്യൂണല്‍ കേസ് 24ലേക്ക് മാറ്റുകയായിരുന്നു.