ചെന്നൈ: അണ്ണാ ഡിഎംകെയുടെ രണ്ടിലച്ചിഹ്നം ഉപയോഗിക്കുന്നതിന് ദിനകരന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ അമ്മ പാര്‍ട്ടിയ്ക്ക് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വെബ്‌സൈറ്റിലും ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും കമ്മീഷന്‍ മരവിപ്പിച്ച രണ്ടിലച്ചിഹ്നം ഉപയോഗിക്കുന്നത് തുടരുന്നതിനാണ് നോട്ടീസ്.