കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രി സി ആർ ചൗധരി ഇന്ന് മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങൾ സന്ദർശിക്കും. മൂന്നാർ പ്രശ്നത്തിൽഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം കേന്ദ്രത്തെ സമീപിച്ചിരുന്നു. രാവിലെ ചിത്തിരപുരം, പള്ളിവാസൽ എന്നിവിടങ്ങളിലെ കയ്യേറ്റ പ്രദേശങ്ങളും വൻകിട നിർമ്മാണങ്ങളും മന്ത്രി സന്ദർശിക്കും. മൂന്നാർ ടൗണിനടുത്ത് ഇക്കാനഗർ ഉൾപ്പെടെയുള്ള ഭാഗത്ത് നടന്ന കയ്യേറ്റങ്ങളും മുതിരപ്പുഴയാ‌ർ മലിനമാക്കുന്ന പ്രദേശങ്ങളും സന്ദർശിക്കും. അതിനു ശേഷം മാധ്യമങ്ങളെ കാണും.