ന്യൂഡല്‍ഹി: 289 ജനപ്രതിനിധികള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായി സ്വത്ത് സന്പാദിച്ച ജനപ്രതിനിധികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇവരില്‍ പലരുടെയും സ്വത്തില്‍ അഞ്ചുവര്‍ഷത്തിനിടെ 500 ശതമാനത്തിലധികം വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത്രയും പണം ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്ന് വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടത്.