. രക്ഷാപ്രവർത്തനത്തിന് കേന്ദ്രം എല്ലാ സഹായവും നൽകി. പ്രാഥമിക ധനസഹായം വേഗം നൽകിയിരുന്നു. കേന്ദ്രം കേരളത്തിനൊപ്പമെന്നും മുരളീധര റാവു വ്യക്തമാക്കി.
ദില്ലി: കേന്ദ്രം കേരളത്തിന് എതിരാണെന്ന പ്രചാരണം തെറ്റെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു. അതേസമയം കേന്ദ്രം കേരളത്തിനൊപ്പമാണെന്നും റാവു പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് കേന്ദ്രം എല്ലാ സഹായവും നൽകി. പ്രാഥമിക ധനസഹായം വേഗം നൽകിയിരുന്നു. കേന്ദ്രം കേരളത്തിനൊപ്പമെന്നും മുരളീധര റാവു വ്യക്തമാക്കി.
നേരത്തേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കേരളത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് അറിയിച്ചിരുന്നു. കൂടുതൽ സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കും. കേന്ദ്ര സംഘം എത്തിയ ശേഷമാകും കൂടുതൽ സഹായം അനുവദിക്കുക. വൈകാതെ തന്നെ സഹായം നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങളെ അനുഭാവ പൂർവ്വമാണ് കേന്ദ്ര സർക്കാർ കാണുന്നതെന്നും പൊന്‍ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു
