Asianet News MalayalamAsianet News Malayalam

കേരളത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്ന് പൊന്‍ രാധാകൃഷ്ണന്‍

കേന്ദ്ര സംഘം എത്തിയ ശേഷമാകും കൂടുതൽ സഹായം അനുവദിക്കുക. വൈകാതെ തന്നെ സഹായം നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.  കേരളത്തിന്റെ ആവശ്യങ്ങളെ അനുഭാവ പൂർവ്വമാണ് കേന്ദ്ര സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. 

Central govt will help Kerala says pon radhakrishnan
Author
Delhi, First Published Aug 29, 2018, 6:33 PM IST

ദില്ലി: പ്രളയക്കെടുതി നേരിടാൻ കേരളത്തിന് കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകിയതായി കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ. കൂടുതൽ സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കും.  കേന്ദ്ര സംഘം എത്തിയ ശേഷമാകും കൂടുതൽ സഹായം അനുവദിക്കുക. വൈകാതെ തന്നെ സഹായം നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.  കേരളത്തിന്റെ ആവശ്യങ്ങളെ അനുഭാവ പൂർവ്വമാണ് കേന്ദ്ര സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. 

കാർഷിക വായ്പയുടെ പലിശ കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാർ ചർച്ച ചെയ്യും. കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ദുരന്തം സംബന്ധിച്ച് കേരളം സമർപ്പിക്കുന്ന റിപ്പോർട്ട് ലഭിച്ചാലുടൻ കേന്ദ്ര സംഘം പ്രളയബാധിത മേഖലകളില്‍ എത്തുമെന്നും കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ  വ്യക്തമാക്കി.  ബാങ്കേഴ്സ് സമിതി യോഗ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

Follow Us:
Download App:
  • android
  • ios