ദില്ലി: യുദ്ധവിമാനത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന 1254 കോടിയുടെ 240 ബോംബുകളും യുദ്ധക്കപ്പലുകളിൽ നിന്ന് തൊടുക്കാവുന്ന 460 കോടിയുടെ 131 ബാരക് മിസൈലുകളും വാങ്ങാനുള്ള കരാറുകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ബോംബുകൾ റഷ്യയിൽ നിന്നും മിസൈലുകൾ ഇസ്രായേലിലെ റാഫേൽ കമ്പനിയിൽ നിന്നുമാണ് ഇന്ത്യ വാങ്ങുന്നത്. 1714 കോടിയുടെ ആയുധ ഇടപാടിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.