ആലപ്പുഴ: ആരെതിര്‍ത്താലും കന്നുകാലികളെ കശാപ്പിനായി ചന്തകളിലൂടെ വില്‍ക്കുന്നത് നിരോധിച്ച നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്രസഹമന്ത്രി രമേശ് ചന്ദ്രപ്പ ജിഗാജിനാഗി.
കേരളമല്ല ഏത് സംസ്ഥാനം എതിര്‍ത്താലും നിയമം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. പശു എന്നത് തങ്ങളെ സംബന്ധിച്ച് ദൈവമാണെന്നും മന്ത്രി പറഞ്ഞു.
