മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും.  ഏഴ് അംഗ സംഘം ദുരിതബാധിത മേഖലകൾ സന്ദർശിക്കും.

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും. ഏഴ് അംഗ സംഘം ദുരിതബാധിത മേഖലകൾ സന്ദർശിക്കും.

ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധർമ്മ റെഡ്ഡിയാണ് സംഘത്തലവന്‍. അടുത്ത ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസമാണ് സംഘം സന്ദർശനം നടത്തുന്നത്. സംഘം ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും.