ദില്ലി: ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഇതു സംബന്ധിച്ച് കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കി. നേരത്തെ ഡിസംബര്‍ 31 നകം ബന്ധിപ്പിക്കണമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ആധാര്‍ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നാളെ വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.