സ്റ്റുഡന്റ് കേഡന്റ് പദ്ധതിയുടെ ശില്‍പിയായ ഐ.ജി പി വിജയന്‍ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ നിരാശ പ്രകടിപ്പിച്ചു.
ദില്ലി: കേരളം ആവിഷ്കരിച്ച് നടപ്പാക്കിയ സ്റ്റുഡന്റ് കേഡന്റ് പദ്ധതിയുടെ ദേശീയതല ഉദ്ഘാടനത്തില് കേരളത്തിന് അവഗണന. കേന്ദ്ര സര്ക്കാര് നടത്തിയ പ്രഖ്യാപന ചടങ്ങിന്റെ വേദിയില് കേരളത്തില് നിന്നുള്ള ഒരു ഉദ്ദ്യോഗസ്ഥനെയും ഇരുത്തിയില്ല. വര്ഷങ്ങളായി കേരളത്തില് നടന്നുവരുന്ന പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും ആരും സംസാരിച്ചില്ല.
സ്റ്റുഡന്റ് കേഡന്റ് പദ്ധതിയുടെ ശില്പിയായ ഐ.ജി പി വിജയന് കേന്ദ്ര സര്ക്കാറിന്റെ നടപടിയില് നിരാശ പ്രകടിപ്പിച്ചു. കേരളത്തിന് കൂടുതൽ എന്തെങ്കിലും ആഗ്രഹിക്കാമായിരുന്നുവെന്നും അത് കേന്ദ്രത്തിന് നല്കുകയും ചെയ്യാമായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ദില്ലിയില് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആണ് പദ്ധതി പ്രഖ്യാപിച്ചത്.
