ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസം കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുല്‍ വഹാബും സഞ്ചരിച്ച വിമാനം വൈകിയ സംഭവത്തെ കുറിച്ച് അന്വേഷണം. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

വിമാനം വൈകിയതിനാല്‍ ഇരുവര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുല്‍ വഹാബും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി കേന്ദ്ര സര്‍ക്കാറിന്റെ മറുപടി. ഇരുവരും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയോടൊപ്പം വ്യോമയാന മന്ത്രി മന്ത്രിയെ നേരില്‍കണ്ടാണ് പരാതി നല്‍കിയത്. സംഭവത്തില്‍ എയര്‍ ഇന്ത്യയില്‍ നിന്നും മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.