കേരളത്തിന് പ്രഖ്യാപിച്ച 500 കോടി സഹായം വളരെ കുറവാണെന്നും തുക നല്‍കാന്‍ ഏറെ വൈകിയെന്നും ഷെര്‍ഗില്‍ പറഞ്ഞു. സഹായം നല്‍കുന്നതില്‍ പ്രധാനമന്ത്രിക്ക് 'വിശാല ഹൃദയനാകാം. കേരളത്തിനോടുള്ള സമീപനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.
ദില്ലി: കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ജയ്വീര്‍ ഷെര്‍ഗില്‍. കേരളത്തിന് പ്രഖ്യാപിച്ച 500 കോടി സഹായം വളരെ കുറവാണെന്നും തുക നല്‍കാന്‍ ഏറെ വൈകിയെന്നും ഷെര്‍ഗില്‍ പറഞ്ഞു. സഹായം നല്‍കുന്നതില്‍ പ്രധാനമന്ത്രിക്ക് 'വിശാല ഹൃദയനാകാം. കേരളത്തിനോടുള്ള സമീപനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.
കേരളത്തിൽ അനുഭവപ്പെട്ട പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പരസ്യം, പ്രചാരണം എന്നിവയിൽ കാണിക്കുന്ന വിശാല മനസ്സ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് ദുരിതാശ്വാസ ഫണ്ടും മറ്റ് അവശ്യ സേവനങ്ങൾ നൽകുന്നതിലും കാണിക്കണം. 19,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനത്തിന് തുച്ഛമായ 500 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സ്വന്തമായി പ്രചരണം നടത്തുന്നതിനായി 5,000 കോടിയും ഫിറ്റ്നസ് വീഡിയോ ചിത്രീകരിക്കാന്‍ 35 കോടിയും ബിജെപി ആസ്ഥാനത്തിന് 1,100 കോടിയും ചെലവഴിച്ച പ്രധാനമന്ത്രി കേരളത്തെ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും ഷെര്‍ഗില്‍ കൂട്ടിച്ചേര്‍ത്തു.
മോദി ഒഴികെ രാജ്യത്തെ മുഴുവൻ ആളുകളും കേരളത്തെ സഹായിക്കാൻ മുന്നോട്ട് വരികയാണ്. ഈ ദുരന്തത്തിനിടയിലും തരംതാണ രാഷ്ട്രീയം കളിക്കുകയാണ് മോദി. ദുരിതാശ്വാസ തുക വർധിപ്പിക്കാതെ കേരളത്തോട് മോദി സർക്കാർ മോശമായ സമീപനമാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കുക അല്ലെങ്കിൽ ടീം ഇന്ത്യ എന്നതിലൊന്നും വിശ്വസിക്കുന്നില്ലെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
