തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കേന്ദ്ര വിദഗ്ധ സംഘം മൂന്നാറിലെത്തും. ഇതിന് മുന്നോടിയായി ബി ജെ പി എംപിമാര്‍ ഞായാറാഴ്ച മൂന്നാര്‍ സന്ദര്‍ശിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന എം.പിമാരുടെയും എം എല്‍ എമാരുടെയും സംയുക്ത യോഗത്തിന് ശേഷമാണ് കുമ്മനം ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം ആദ്യം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്ന സാഹചര്യത്തിലായിരുന്നു യോഗം. എന്‍ ഡി എ പ്രവേശന കാര്യത്തില്‍ കെ എം മാണി നിലപാട് വ്യക്തമാക്കിയാല്‍ അപ്പോള്‍ ആലോചിക്കാമെന്നും കുമ്മനം പറഞ്ഞു.
മൂന്നാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടുമെന്ന് കുമ്മനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
