കൊച്ചി തുറമുഖത്തിന്റെ കടബാധ്യത എഴുതിതള്ളാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി യോഗം തീരുമാനിച്ചു. 897 കോടി രൂപയുടെ പിഴ പലിശ എഴുതി തള്ളാനാണ് തീരുമാനം. രണ്ടു ഘട്ടങ്ങളിലായി കേന്ദ്രസര്‍ക്കാരില്‍ നിന്നെടുത്ത 168 കോടിയുടെ വായ്പയാണ് പലിശയും പിഴപലിശയും ഉള്‍പ്പടെ 914 കോടി രൂപയായത്. 

ഇതില്‍ 897 കോടി എഴുതി തള്ളുന്നതിനൊപ്പം 557 കോടി രൂപയുടെ മറ്റ് ബാധ്യത മരവിപ്പിക്കാനും മന്ത്രിസഭ അനുമതി നല്കി. ഇത് പത്ത് വര്‍ഷമായി അടച്ചു തീര്‍ത്താല്‍ മതിയെന്നാണ് തീരുമാനം. തുറമുഖത്തിന്റെ വരുമാനം പ്രതീക്ഷിച്ചതു പോലെ ഉയരാത്തതു കാരണമാണ് ഇത് തിരിച്ചടയാക്കാന്‍ കഴിയാത്തതെന്ന് കേന്ദ്ര മന്ത്രിസഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു.