പാർട്ടി വിട്ട ടി കെ​ ​ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി എം വി ജയരാജൻ. ടി കെ ​ഗോവിന്ദൻ വർ​ഗവഞ്ചകനെന്നും വർ​ഗവഞ്ചകനെതിരെ ജനം നിലപാട് എടുക്കുമെന്നും എം വി ജയരാജൻ പ്രതികരിച്ചു. ​

കണ്ണൂർ: പാർട്ടി വിട്ട ടി കെ​ ​ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി എം വി ജയരാജൻ. ടി കെ ​ഗോവിന്ദൻ വർ​ഗവഞ്ചകനെന്നും വർ​ഗവഞ്ചകനെതിരെ ജനം നിലപാട് എടുക്കുമെന്നും എം വി ജയരാജൻ പ്രതികരിച്ചു. ​ഗോവിന്ദന്റെ നിലപാടിനെ ജനം മുഖവിലയ്ക്ക് എടുക്കില്ല. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എം വി ​ഗോവിന്ദന് പങ്കില്ലെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ സിപിഎമ്മിലെ പൊട്ടിത്തെറിയെ തുടർന്ന് പാർട്ടി വിട്ട ജില്ല സെക്രട്ടറിയേറ്റ് അം​ഗം ടികെ ​ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്നും ​ടി കെ​ഗോവിന്ദൻ വ്യക്തമാക്കി.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News