തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്ഥി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാലമോഷണം നടത്തിയ സ്ത്രീയും കൂട്ടാളിയും ഷാഡോ പൊലീസിന്റെ പിടിയില്‍ തിരുവനന്തപുരം സ്വദേശികളായ ബിജിത, ഗോഗുല്‍ എന്നിവരാണ് അറസ്റ്റിലായത്. ബിജിതയും ഗോഗുലും ഗോഗുലിന്റെ സഹോദരന്‍ രാഹുലും ചേര്‍ന്നാണ് മോഷണങ്ങള്‍ നടത്തിയത്. ആഭരങ്ങള്‍ നഷ്ടപ്പെട്ടവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

മൂന്നാം പ്രതി രാഹുല്‍ ഒളിവിലാണ്. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവരെയും കാല്‍നട യാത്രക്കാരെയും ബൈക്കില്‍ പിന്തുടര്‍ന്നായിരുന്നു മോഷണം. മോഷ്ടിച്ച സ്വര്‍ണ്ണം സജിത വിവിധ ജ്വല്ലറികളില്‍ വിറ്റു. ഒന്നര വര്‍ഷത്തിനിടെ 72 നിലധികം സ്വര്‍ണ്ണാഭരണങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്.  പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് 47 പവന്‍ സ്വര്‍ണ്ണവും കേരളത്തില്‍ നിന്ന് 24 പവന്‍  സ്വര്‍ണ്ണവും കണ്ടെടുത്തു