ചാലക്കുടി: ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ ചാലക്കുടി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ വെള്ളം കയറിയ നിലയില്‍ ആണുള്ളത്. ആലുവയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട പൊലീസുകാരുടെ സംഘം പാലത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. 50 പൊലീസുകാരാണ് സംഘത്തിലുള്ളത്. ചാലക്കുടി കുണ്ടൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ഏകദേശം 5000 പേരാണ് ഇവിടെയുള്ളത്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേനയെത്തുമെന്നാണ് സൂചന. പാലിയേക്കര ടോൾ പ്ലാസ വെള്ളത്തിൽ മുങ്ങിയ നിലയിലാണ് .