തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഭൂഅധികാര സംരക്ഷണ സമിതി 'ചലോ തിരുവനന്തപുരം' എന്ന പേരില്‍ സമര യാത്രയ്ക്കൊരുങ്ങുന്നു. ജാതി കോളനികള്‍ തുടച്ചുനീക്കുക, കേരള മോഡല്‍ പൊളിച്ചെഴുതുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരപരിപാടി നടത്താനൊരുങ്ങുന്നത്. ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിഭാവാധികാരം എന്നിവയില്‍ തുല്യനീതി ആവശ്യപ്പെട്ട് ഏപ്രില്‍ ഒന്നു മുതല്‍ കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കിയിരിക്കും 'ചലോ തിരുവന്തപുരം' പദയാത്ര നടത്തുക.
ജനുവരി 29ന് ചെങ്ങറ സമരഭൂമിയിലാണ് പരിപാടിയുടെ ഉദ്ഘാടനം. ഗുജറാത്തിലെ ഉന സമര നേതാവ് ജിഗ്നേഷ് മെവാനി സമരപരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ഭൂ അധികാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദനും ചെയര്‍മാന്‍ സണ്ണി എം കപിക്കാടും അറിയിച്ചു. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് കാസര്‍കോഡ് നിന്ന് ആരംഭിക്കുന്ന പദയാത്ര മേയ് അവസാന വാരത്തിലായിരിക്കും തിരുവനന്തപുരത്ത് എത്തുന്നത്. സംസ്ഥാനത്തെ ദലിത്-ആദിവാസി-മത്സ്യ തൊഴിലാളി-തോജനുവരി 29ന് ചെങ്ങറ സമരഭൂമിയില്‍ ജിഗ്നേഷ് മെവാനി സമരപരിപാടി ഉദ്ഘാടനം ചെയ്യുംട്ടം തൊഴിലാളി കോളനികളും ചേരികളും സമരമുഖങ്ങളും സന്ദര്‍ശിച്ചായിരിക്കും യാത്ര തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്.
