രക്തസാക്ഷി അനുസ്മരണത്തിൽ മുദ്രാവാക്യം വിളി ഒഴിവാക്കി മുദ്രാവാക്യം വിളിയില്ലാതെ പുഷ്പാർച്ചന മാത്രമാണ് നടന്നത്  

തിരുവനന്തപുരം: പൊലീസ് അസോസിസേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിൽ മാറ്റം. സ്തൂപത്തിന്‍റെ നിറം നീലയും ചുവപ്പുമാക്കി. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം പൊലീസ് അസോസിയേഷന്‍ സിന്ദാബാദ് എന്നും ആക്കി മാറ്റി. ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന. 

എന്നാൽ പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റം സ്വാഭാവികം മാത്രമെന്ന് പോലീസ് അസോസിയേഷന്‍. മുകളിൽ നിന്ന് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

പൊലീസ് അസോസിയേഷനിൽ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് വിവാദമായിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.