തിരുവനന്തപുരം: കെഎസ്ആർടിസി, സ്വകാര്യ ബസ് മേഖലയുടെ നിലനിൽപ്പിന് വേണ്ടീയാണ് നിരക്ക് വർധന ശുപാർശ ചെയ്തതെന്ന് ജസ്റ്റിസ് എം. രാമചന്ദ്രൻ. ഇന്ധന വിലവർധനവിനൊപ്പം വാഹനങ്ങളുടെ വില കൂടിയതും,തൊഴിലാളികളുടെ കൂലി വർധനവും പരിഗണിച്ചു. സർക്കാർ മറ്റ് ആനുകൂല്യങ്ങൾ സ്വകാര്യ ബസ് ഉടമകൾക്ക് നൽകാത്തിടത്തോളം വിദ്യാർത്ഥികൾക്ക് കൺസെഷൻ ഒരു അവകാശമില്ലെന്നും ജസ്റ്റിസ് രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.