ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖം നല്‍കുന്നതിനിടെയാണ് ഇയാളെ കൊച്ചി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേരളത്തില്‍ ഇങ്ങനെയൊരു കുറ്റകൃത്യം നടത്തിയ ശേഷമാണ് ഇവര്‍ വന്നിരുന്നതെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും തന്റെ മുറിയില്‍ തമിഴ് വാര്‍ത്താചാനല്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും ചാര്‍ലി പറഞ്ഞു. ഇതില്‍ ഇത്ര വിശദമായ വാര്‍ത്തകളുണ്ടായിരുന്നില്ല. തന്നോട് ചിലത് പറയാനുണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നുവെങ്കിലും പക്ഷേ അതിനു മുമ്പേ അവര്‍ രക്ഷപെട്ടു. ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയ ശേഷമാണ് എത്തിയതെന്ന് അറിഞ്ഞിരുന്നേല്‍ താന്‍ താമസിക്കാന്‍ സമ്മതിക്കില്ലായിരുന്നുവെന്നും ചാര്‍ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താന്‍ മൂന്ന് ദിവസം അവരെ താമസിപ്പിച്ചിരുന്നെന്ന് പറയുന്നത് കള്ളമാണ്. 24 മണിക്കൂര്‍ പോലും തികച്ചും അവര്‍ തന്റെ ഒപ്പമുണ്ടായിരുന്നില്ലെന്നും ചാര്‍ലി പറഞ്ഞു.