തിരുവനന്തപുരം: ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് ഉൾപ്പെട്ട പണമിടപാട് കേസിലെ വാർത്താ വിലക്ക് ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. കോടതി നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസിനെ കുറിച്ച് യുഎഇ പൗരൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുടെ വാര്‍ത്താ സമ്മേളനം നാളെ നടക്കാനിരിക്കെയാണ് തിരുവനന്തപുരം പ്രസ്ക്ലബിനും മാധ്യമ സ്ഥാപനങ്ങൾക്കും കോടതി നോട്ടീസയച്ചത്.
ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍കളോ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് കരുനാഗപ്പളളി സബ്കോടതിയുടെ ഉത്തരവ്. ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസ് കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
