Asianet News MalayalamAsianet News Malayalam

പമ്പിലെത്തി 3500 രൂപക്ക് ഇന്ധനം നിറച്ച് പണം നല്‍കാതെ കടന്നുകളഞ്ഞു, പ്രതികളെ തേടി പൊലീസ്

വളാഞ്ചേരിയില്‍ ആഢംബര വാഹനത്തിലെത്തിയ സംഘം ഇന്ധനം നിറച്ചശേഷം പണം നല്‍കാതെ കബളിപ്പിച്ച് കടന്നു. പമ്പ് ജീവനക്കാരൻ പിന്നാലെ
ഓടിയെങ്കിലും പിടികൂടാനായില്ല.

cheating at malappuram petrol pump
Author
Malappuram, First Published Feb 13, 2019, 1:02 AM IST

മലപ്പുറം: വളാഞ്ചേരിയില്‍ ആഢംബര വാഹനത്തിലെത്തിയ സംഘം ഇന്ധനം നിറച്ചശേഷം പണം നല്‍കാതെ കബളിപ്പിച്ച് കടന്നു. പമ്പ് ജീവനക്കാരൻ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. വളാഞ്ചേരിക്ക് സമീപം കരിപ്പോളില്‍ ദേശീയപാതയോരത്തുള്ള വരദ ഫ്യുവല്‍സിലാണ് സംഭവം. പുലര്‍ച്ചെ 1.45നാണ് തൃശ്ശൂര്‍ ഭാഗത്തുനിന്ന് എത്തിയ വാഹനം പമ്പില്‍ കയറിയത്. 

അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. 3500 രൂപക്ക് ഡീസല്‍ നിറച്ചു. എടിഎം കാര്‍ഡിനോട് സാമ്യം തോന്നുന്ന കാര്‍ഡ് പമ്പ് ജീവനക്കാരന് ഹുസൈന് കൈമാറുകയും ചെയ്തു. എടിഎം കാര്‍ഡല്ലെന്ന് വ്യക്തമായ ഹുസൈൻ ഇത് തിരിച്ചുനല്‍കി. പെട്ടെന്ന് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. 

ജീവനക്കാര്‍ പിന്നാലെ ഓടിയെങ്കിലും കോഴിക്കോട് ഭാഗത്തേക്ക് കാര്‍ അമിതവേഗതയില്‍ പാഞ്ഞു പോയി. വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പമ്പിലെ സിസിടിവിയില്‍ കാറിന്‍റെ നമ്പര്‍ വ്യക്തമല്ല. സമീപത്തെ കടകളില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പൊലീസ്. 

Follow Us:
Download App:
  • android
  • ios