മെയ് 22നാണ് പണിമുടക്ക് ആരംഭിച്ചത് സമരത്തെ തുടര്‍ന്ന് പോസ്റ്റല്‍ വിതരണം സ്തംഭിച്ചിരിക്കുകയാണ്

lതിരുവനന്തപുരം: തപാൽ ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീർപ്പിലെത്തിക്കുന്നതിന് സംഘടനകളുമായി ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മെയ് 22-ന് ആരംഭിച്ച പണിമുടക്ക് തപാൽ സർവീസിനെ നിശ്ചലമാക്കിയിരിക്കുകയാണ്. സമരം കാരണം പോസ്റ്റൽ സേവിങ്സ് ബാങ്ക് ഇടപാടുകളും പൂർണമായി മുടങ്ങി.

Add Asianetnews as a Preferred SourcegooglePreferred

തൊഴിൽ അപേക്ഷകൾ, സ്കൂൾ - കോളേജ് അഡ്മിഷൻ അപേക്ഷകൾ തുടങ്ങി മിക്കവാറും ആവശ്യങ്ങൾക്ക് ഇപ്പോഴും ജനങ്ങൾ പോസ്റ്റൽ സർവീസിനെയാണ് ആശ്രയിക്കുന്നത്. സമരം തുടങ്ങിയത് മുതൽ പോസ്റ്റൽ വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഡിജിറ്റൽ ഇന്ത്യ, റൂറൽ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി തുടങ്ങിയ പ്രധാന പദ്ധതികളുടെ നടത്തിപ്പിനെയും സമരം ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.