കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ജസ്റ്റിസ് ചെലമേശ്വര്‍

First Published 28, Mar 2018, 4:06 PM IST
chelameswar against center govt
Highlights
  • ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ നടക്കുന്ന അനാവശ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയിലെ സഹന്യായാധിപന്‍മാര്‍ക്ക് കത്തയച്ചു. 

ദില്ലി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് ചോദ്യം ചെയ്ത് ജസ്റ്റിസ് ജെ.ചെലമേശ്വര്‍. ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ നടക്കുന്ന അനാവശ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയിലെ സഹന്യായാധിപന്‍മാര്‍ക്ക് കത്തയച്ചു. 

കര്‍ണാടകയിലെ സെഷന്‍സ് കോടതി ജഡ്ജിയെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചലമേശ്വറിന്റെ കത്ത്. 

loader