ആവശ്യമില്ലാത്ത ചികിത്സകള്‍ക്ക് വിധേയമാക്കിയാണ് പണം സമ്പാദിച്ചതെന്ന് ആരോപണം
ടെക്സാസ്: യു.എസ്സിലെ ടെക്സാസ് സ്വദേശിയായ ഡോക്ടര് പുതിയ ഒരു വിമാനം വാങ്ങി. 50 മില്യണ് ഡോളര് വിലവരുന്ന ആറ് സീറ്റുകളുളള എക്ളിപ്സ് 500 ബിസിനസ്സ് ജെറ്റാണ് ടെക്സാസ് സ്വദേശിയായ സമോറ ക്യൂസാധ എന്ന ഡോക്ടര് വാങ്ങിയത്. വിമാനം വാങ്ങിയതിന് പിന്നാലെ രോഗികളെ അമിതമായി പിഴിഞ്ഞും ആവശ്യമില്ലാത്ത ചികിത്സകള്ക്ക് വിധേയമാക്കിയുമാണെന്ന് പണം സമ്പാദിച്ചതെന്ന് ആരോപണവും ഉയര്ന്നു.
61 വയസ്സുളള സമോറ ക്യൂസാധ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സാരംഗത്ത് കഴിവു തെളിയിച്ച ഡോക്ടറാണ്. ശരീരകലകളെ ശരീരത്തിന്റെ തന്നെ പ്രതിരോധ വ്യവസ്ഥ ആക്രമിച്ച് നശിപ്പിക്കുന്ന രോഗവസ്ഥയാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. ഈ രോഗത്തെ ചെറുക്കാന് വിവിധ തരത്തിലുളള കീമോതെറാപ്പി, മെഡിക്കേഷന് മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം മരുന്നുകള് അമിതമായി രോഗികള്ക്ക് നല്കി പണം സമ്പാദിച്ചുവെന്നാണ് ആരോപണം.
ആരോപണങ്ങളെത്തുടര്ന്ന് ഡോക്ടറെ പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. ടെക്സാസില് നിന്ന് മാത്രം 2015 ല് 1500 റോളം രോഗികളില് നിന്നായി കണക്കില്പ്പെടാത്ത പണം വാങ്ങിയെന്നാണ് ആരോപണം.
