കോഴിക്കോട്: ചെമ്പനോട കേസിലെ പ്രതി സിലീഷ് തോമസിന് അനുഭാവം പ്രകടിപ്പിച്ച് ഒരു വിഭാഗം റവന്യൂ ജീവനക്കാര്‍ ഇന്ന് കൂട്ട അവധി എടുക്കും. ജോയിന്റ് കൗണ്‍സിലും എന്‍.ജി.ഒ അസോസിയേഷനും പിന്തുണ അറിയിച്ചിട്ടുണ്ട്. കൂട്ടത്തോടെ കാഷ്യല്‍ ലീവ് എടുത്ത് വകുപ്പിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് തീരുമാനം. സിലീഷ് മികച്ച ഉദ്യോഗസ്ഥനാണെന്നും കൈക്കൂലി വാങ്ങുന്ന ആളല്ലെന്നുമാണ് അവധി എടുക്കുന്ന റവന്യൂ ജീവനക്കാരുടെ വാദം.