മണ്ഡലത്തിലാകെ 164 ബൂത്തുകളാണുള്ളത്. തിരക്ക് നിയന്ത്രിക്കാൻ 17 സഹായ ബൂത്തുകളും ഒരുങ്ങിക്കഴിഞ്ഞു.
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ രണ്ട് ലക്ഷത്തോളം വോട്ടർമാർ ഇന്ന് വിധിയെഴുതും. ഇന്നലെ രാത്രി തന്നെ ഒരുക്കങ്ങള്‍ പൂർത്തിയായ ശേഷം രാവിലെ ആറ് മണിയോടെ മോക് പോളിങ് നടത്തി. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. സ്ഥാനാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് ഒരു ബൂത്തിൽ രണ്ട് വോട്ടിങ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മണ്ഡലത്തിലാകെ 164 ബൂത്തുകളാണുള്ളത്. തിരക്ക് നിയന്ത്രിക്കാൻ 17 സഹായ ബൂത്തുകളും ഒരുങ്ങിക്കഴിഞ്ഞു. 181 പോളിങ് ബൂത്തുകളിൽ 1104 പോളിംഗ് ഉദ്യോഗസ്ഥർക്കാണ് ചുമതല. ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ ബൂത്തുകളിലെത്തിയിരുന്നു. രാത്രി തന്നെ ബൂത്തുകള്‍ സജ്ജമാക്കി. രാവിലെ ആറ് മണിക്ക് എല്ലാ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക് പോള്‍ ചെയ്ത് പരിശോധിച്ചു. തുടര്‍ന്ന് വോട്ട് എണ്ണി നോക്കിയ ശേഷം വിവിപാറ്റ് മെഷീനുകളിലെ രസീതും പരിശോധിച്ചു. ഇതിന് ശേഷം വോട്ടിങ് മെഷീന്‍ സീല്ർ ചെയ്താണ് പോളിങ് ആരംഭിച്ചത്.
17 സ്ഥാനാർഥികളും നോട്ടയും ഉൾപ്പടെ 18 പേർ ഉള്ളതിനാൽ ഒരു പോളിങ് ബൂത്തിൽ രണ്ടു വോട്ടിങ് യന്ത്രങ്ങളാണ് ഉള്ളത്. എന്തെങ്കിലും കാരണം കൊണ്ട് വോട്ടിംഗ് മെഷീൻ തകരാറിലായാൽ അര മണിക്കൂറിനുള്ളിൽ പകരം സംവിധാനം ഉറപ്പാക്കും. എല്ലാ ബൂത്തുകളിലും ഹരിത ചട്ടം പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.
