പൊലീസിന്റെ വീഴ്ചകള്‍ മുതല്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ ചര്‍ച്ചയാവും
തിരുവനന്തപുരം: ചെങ്ങന്നൂരിലെ തിളക്കമാര്ന്ന വിജയത്തിന് ശേഷം സിപിഎം- എല്ഡിഎഫ് നേതൃയോഗങ്ങള് ഇന്ന് തുടങ്ങുന്നു. പൊലീസിന്റെ വീഴ്ചകള് മുതല് രാജ്യസഭാ തെരഞ്ഞെടുപ്പ് വരെയുള്ള വിഷയങ്ങള് നേതൃയോഗങ്ങളില് ചര്ച്ചയാകും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഉച്ചയ്ക്ക് ശേഷം എല്ഡിഎഫ് യോഗവും നടക്കും. നാളെയും മറ്റന്നാളും സിപിഎം സംസ്ഥാന സമിതിയും ചേരാനുണ്ട്.
