ചെങ്ങന്നൂരില്‍ യുഡിഎഫിന് മൃദു ഹിന്ദുത്വ സമീപനം: കോടിയേരി

ആലപ്പുഴ: ചെങ്ങന്നൂരിൽ യുഡിഎഫിന് മൃദുഹിന്ദുത്വ സമീപനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന്റെ വികസന നേട്ടങ്ങളിലാണ് ഇടത് മുന്നണിയുടെ പ്രതീക്ഷയെന്നും കോടിയേരി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെങ്ങന്നൂർ നഗരത്തിലെ കടകൾ കയറി ഇറങ്ങി വോട്ടഭ്യർത്ഥിച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് പ്രചരണം.

മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ചെങ്ങന്നൂരില്‍ ഇറങ്ങുന്നത്. എല്‍ഡിഎഫ് സംസ്ഥാന മന്ത്രിമാരെ അണിനിരത്തി പ്രചരണത്തിന് ആക്കം കൂട്ടുമ്പോള്‍ കൂടുതല്‍ കേന്ദ്രമന്ത്രിമാരെ കളത്തിലിറക്കി വോട്ടു പിടിക്കാനാണ് ബിജെപി ശ്രമം. കേന്ദ്ര സംസ്ഥാന നേതാക്കള്‍ ക്യാംപ് ചെയ്താണ് യുഡിഎഫിന്‍റെ പ്രചരണം മുന്നേറുന്നത്.