ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ പത്രിക സമർപ്പിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11. 45 ചെങ്ങന്നൂർ ആര്‍ഡിഒ എംവി സുരേഷ് കുമാറിനാണ് പത്രിക നൽകിയത്. സിപിഎം നേതാക്കളായ എംവി ഗോവിന്ദൻ, ആർ നാസർ, സിഎസ് സുജാത, ശോഭന ജോർജ് തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. 

മുൻ എംഎല്‍എ കെകെ രാമചന്ദ്രൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തിയ ശേഷമായിരുന്നു പത്രികാ സമർപ്പണം. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാർത്ഥികളുൾപ്പെടെ എട്ടുപേർ ഇതിനകം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. നാളെയാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി.