ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: പോസ്റ്ററുകൾ നീക്കം ചെയ്തു

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഉദ്യോഗസ്ഥരും പണി തുടങ്ങി. അനുവാദമില്ലാതെ സ്ഥാപിച്ച പോസ്റ്ററുകളും കൊടികളും നീക്കം ചെയ്തു. സർക്കാർ ഓഫീസുകളിലോ പരിസരങ്ങളിലോ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പതിപ്പിക്കരുതെന്നാണ് ചട്ടം. ഇത്തവണയും പോസ്റ്ററൊട്ടിക്കുന്നവർ പതിവ് തെറ്റിച്ചില്ല. 

ചെങ്ങന്നൂർ താലൂക്ക് ഓഫീസ് പരിസരത്തും ആർ ടി ഒ ഓഫീസിലും ഉപജില്ലാ വിദ്യാഭ്യസ ഓഫീസിലുമടക്കം പോസ്റ്ററുകളും ഫ്ളെക്സുകളും നിരത്തിയൊട്ടിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കമീഷൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെത്തി യാതൊരു ദാക്ഷിണ്യവുമില്ലാതെ എല്ലാം കീറിക്കളഞ്ഞു

ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി മണ്ഡലത്തിൽ പെരുമാറ്റച്ചട്ട പരിപാലന സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകനും അടുത്ത ദിവസം മണ്ഡലത്തിലെത്തും