തിരുവനന്തപുരത്തു നിന്നു ചെങ്ങന്നൂരിലേക്കു വരുന്ന വഴി കാറില്‍ വച്ചാണ് ജോയിയെ വെടിവച്ചു കൊലപ്പെടുത്തിയത്. നാലു തവണ പിതാവിനു നേരെ വെടിയുതിര്‍ത്തുവെന്നും ഷെറിന്‍ മൊഴി നല്കി. കസ്റ്റഡിയിലായിരുന്ന ഷെറിന്‍ പലര്‍ച്ചെ രണ്ടോടെയാണ് പോലീസിനു വ്യക്തമായ മൊഴി നല്കിയത്. നേരത്തെ വിരുദ്ധമായ മൊഴികള്‍ പറഞ്ഞ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു ഇയാള്‍. 

ഷെറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ മൃതദേഹത്തിന്‍റെ തലയുടെ ഭാഗം ചിങ്ങവനത്തു നിന്നും മറ്റ് അവശിഷ്ടങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപത്തു നിന്നും ലഭിച്ചിരുന്നു. ചെങ്ങന്നൂരില്‍ ജോയ് വി. ജോണിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ വച്ചാണ് കൃത്യം നടത്തിയതെന്നും മൃതദേഹം കഷണങ്ങളാക്കിയ ശേഷം അവശിഷ്ടങ്ങള്‍ പിന്നീട് പമ്പയാറ്റില്‍ ഒഴുക്കിയെന്നുമാണ് ഷെറിന്‍ നേരത്തെ മൊഴി നല്കിയിരുന്നത്.