1 മണിവരെ 48 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ആയിരുന്നു  ഇടക്കിടെ പെയ്ത കനത്ത മഴയും വോട്ടിംഗ് യന്ത്രത്തിലെ തകരാറും വോട്ടർമാരെ വലച്ചു

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ 1 മണിവരെ 48 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ നീണ്ട ക്യൂ ആയിരുന്നു മിക്ക ബൂത്തുകളിലും. ഏഴു മണിക്ക് തുടങ്ങിയ പോളിംഗ് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 9 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇതോടെ മഴയും കനത്തു. മണ്ഡത്തിലെ മിക്കയിടങ്ങളിലും മഴ ശക്തമായതോടെ പോളിംഗിന്റെ വേഗം കുറഞ്ഞു.

യു ഡി എഫ് എൽഡിഎഫ് സ്ഥാനാർത്ഥി മാർ രാവിലെ തന്നെ വോട്ട് രേഖപ്പെട്ടത്തി. പുലിയൂർ ഗവൺമെന്റ ജിഎച്ച്എസിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഡിവിജയകുമാർ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം 74 കടക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത് ഇടത് മുന്നണിക്ക് അനുകൂലമാണെന്നും ഇടത് മുന്നണി സ്ഥാനാർത്ഥി സജി ചെറിയാൻ പറഞ്ഞു. മുളക്കുഴയിലാണ് സജി ചെറിയാൻ വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ വോട്ടില്ലാത്ത എൻ ഡി എ സ്ഥാനാർത്ഥി അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ള രാവിലെ മുതൽ തന്നെ എല്ലാ ബൂത്തുകളിലും എത്തി വോട്ടെടുപ്പ് പുരോഗതി വിലയിരുത്തി. രാവിലെ ഒമ്പത് മണിക്ക് തൃപ്പെരുന്തുറ യു പി സ്കൂളിൽ എത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തി.

ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായ തൊഴിച്ചാൽ കാര്യമായ തടസ്സങ്ങൾ ഇല്ലാതെയാണ് പോളിംഗ് പുരോഗമിക്കുന്നത്. തകരാറിലായവയ്ക്ക് പകരം വോട്ടിംഗ് യന്ത്രങ്ങൾ വേഗത്തിൽ എത്തിച്ചു. 74 ശതമാനം പോളിംഗ് ആണ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്. ഇത്തവണയും മികച പോളിംഗ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഉച്ചതിരിഞ്ഞ് മഴ കനത്തേക്കുമെന്ന് കരുതി രാവിലെ തന്നെ നിരവധി പേർ വോട്ട് ചെയ്യാനെത്തി. ഉച്ചയോടെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. ചെങ്ങന്നുർ നഗരസഭയിൽ രാവിലെ കനത്ത പോളിംഗ് രേഖപ്പെടുത്തി. ഗ്രാമീണ മേഖലകളിൽ ഉച്ചയോടെയാണ് പോളിംഗ് മെച്ചപ്പെട്ടത്.