പ്രളയം നേരിടേണ്ട അവസ്ഥയില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ചെങ്ങന്നൂര്‍ ആര്‍ഡിഒയെയാണ് സ്ഥലം മാറ്റിയത്. ചെങ്ങന്നൂർ ആർഡിഒ വി ഹരികുമാറിനെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറാക്കി മാറ്റി നിയമിച്ചു.  


ചെങ്ങന്നൂര്‍ : പ്രളയം നേരിടേണ്ട അവസ്ഥയില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ചെങ്ങന്നൂര്‍ ആര്‍ഡിഒയെയാണ് സ്ഥലം മാറ്റിയത്. ചെങ്ങന്നൂർ ആർഡിഒ വി ഹരികുമാറിനെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറാക്കി മാറ്റി നിയമിച്ചു. 

ദുരന്തം നടന്ന ദിവസങ്ങളിൽ ചെങ്ങന്നൂരിൽ കാര്യങ്ങൾ നിയന്ത്രിച്ചത് മറ്റ് ഉദ്യോഗസ്ഥരായിരുന്നു. ജില്ലാ കലക്ടർ എസ് സുഹാസ് ചെങ്ങന്നൂരിലെത്തിയത് ആഗസ്ത് 20 ന് മാത്രമെന്നും വിമര്‍ശനം. ജില്ലയിലെ മന്ത്രിമാർ ഹെലികോപ്റ്ററിലെത്തിയപ്പോഴാണ് കലക്ടർ കൂടെ വന്നത്. ചെങ്ങന്നൂരിലെ പുതിയ ആർഡിഒ ആയി അതുൽ സ്വാമിനാഥിനെ നിയമിച്ചു.