അച്ഛനെ വെട്ടിയതറിഞ്ഞെത്തിയ മകനെ കൊലപ്പെടുത്താന്‍ ശ്രമം പ്രതികള്‍ക്ക് 12 വര്‍ഷം ശിക്ഷ

ആലപ്പുഴ:ചെങ്ങന്നൂരിൽ അച്ഛനെ ഉപദ്രവിച്ചതറിത്തെത്തിയ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 12 വർഷം തടവും ഒന്നാകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്ങന്നൂര്‍ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ആലാ കളയിക്കാട് ലക്ഷം വീടു കോളനിയിൽ സിനോജ് സഹോദരൻ മനീഷ് എന്നിവരാണ് കേസിലെ പ്രതികൾ. 2013 ഫെബ്രുവരി 23 നായിരുന്നു സംഭവം. വെട്ടേറ്റ ഓമനകുട്ടൻ കാലുകൾ തളർന്ന് കിടപ്പിലാണ്. അയൽവാസികൾ തമ്മിൽ നിലനിന്ന അതിരു തർക്കമാണ് ആക്രമണത്തിനു കാരണമായത്.